ജപ്പാൻ തീരങ്ങളിലേക്ക് അതിശക്തിയോടെ നീങ്ങുന്ന 'ഡോൾഫിൻ' സൂപ്പർ ചുഴലിക്കാറ്റ് ഇന്ത്യൻ കാലവർഷത്തെ ബാധിക്കുമോയെന്ന ചോദ്യമാണ് ഇപ്പോൾ കാലാവസ്ഥാ വിദഗ്ധർ പരിശോധിക്കുന്നത്. ചുഴലിക്കാറ്റ് ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും, പസിഫിക് സമുദ്രത്തിലെ ഈ ശക്തമായ അന്തരീക്ഷ വ്യതിയാനങ്ങൾ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ രൂപീകരണത്തെ താൽക്കാലികമായി മന്ദഗതിയിലാക്കുകയും ചില പ്രദേശങ്ങളിൽ മഴയുടെ അളവിൽ നേരിയ കുറവ് ഉണ്ടാക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ......
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ തന്റെ ആദ്യ സ്പേസ്വാക്കിന് ഒരുങ്ങുന്നു. പരിചയസമ്പന്നയായ നാസ ബഹിരാകാശ സഞ്ചാരിയും ഐഎസ്എസ് കമാൻഡറുമായ ജെസീക്ക മെയർ അദ്ദേഹത്തോടൊപ്പം സ്പേസ് വാക്കിനുണ്ട്. ......
ടെഹ്റാൻ: അമേരിക്ക വീണ്ടും സൈനിക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ......
സനാ: ചെങ്കടലിൽ ഇന്ത്യൻ പതാക വഹിക്കുന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് കപ്പൽ കടലിൽ മുങ്ങിയെങ്കിലും, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരടക്കം 14 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ......
വാഷിംഗ്ടൺ: ഇറാനെതിരായ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമഗ്രമായ കരാറിലെത്തുകയോ അല്ലെങ്കിൽ പൂർണമായി കീഴടങ്ങുകയോ ചെയ്താൽ മാത്രമേ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകൂവെന്ന് ട്രംപ് വ്യക്തമാക്കി. ......
ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ ഭരണകൂടം. രാജ്യാന്തര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ നിരവധി ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ......
വാഷിങ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന വൻ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ധാരണയിലെ വ്യവസ്ഥകൾക്കും അന്തിമരൂപം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ......
മൊറോക്കോയിൽ നിന്ന് ആയിരക്കണക്കിന് അഭയാർഥികൾ ഒരേസമയം സ്പെയിനിലേക്ക് കടന്നെത്തിയതോടെ സ്യൂട്ട അതിർത്തി നഗരത്തിൽ ഗുരുതര പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. 3,000-ത്തിലധികം ആളുകൾ കടൽമാർഗം സ്യൂട്ടയിലെത്തിയതായാണ് റിപ്പോർട്ടുകൾ. ......
കാലിഫോർണിയ:14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം.......
ടെൽ അവീവ്: ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന് റിപ്പോർട്ട്. നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.......